Skip to main content

മാധ്യമമേതായാലും പുസ്തകവായന നന്നാകണം - കെ.ജയകുമാർ

 

 

മാനവികതയും മതേതരത്വവും കേരളത്തിന്റെ മുഖമായത് പുസ്തക വായനാ സംസ്കാരത്തിലൂടെയാണ് എന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ. കൊല്ലം വി പാർക്കിൽ തലമുറകളുടെ വായനാ സംസ്കാരം നിലനിർത്തുന്നതിനായി പി.എൻ. പണിക്കർ ഫൗണ്ടേഷനും ജില്ലാ ഭരണകൂടവും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ' തരംഗം - എഴുത്തും വായനയും ' പ്രതിമാസ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായിക്കപ്പെടുമ്പോഴാണ് എഴുത്ത് സാർത്ഥകമാകുന്നത്. ജീവിതത്തെ, കാലഘട്ടത്തെ തിരിച്ചറിയാൻ ഒക്കെ വായനയാണ് അനിവാര്യം. മാധ്യമമേതായാലും വായന നന്നായാൽ മതി എന്നും കൂട്ടിച്ചേർത്തു.

അറിവിന്റെ ആഴമറിയുന്ന തലമുറകളിലാണ് നാടിന്റെ പ്രതീക്ഷയെന്ന് അധ്യക്ഷയായ ജില്ലാ കലക്ടർ ആനി ജൂല തോമസ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ വയലാർ,കെ. ജയകുമാർ എന്നിവരുടെ കവിതയും പാട്ടുകളും അവതരിപ്പിച്ചു. കെ.ജയകുമാർ രചിച്ച വയലാർ ഗാനരചനയിലെ ഗാന്ധർവം എന്ന പുസ്തകം ചർച്ച ചെയ്തു.

പ്രസാധകനായ കെ. ജി. അജിത് കുമാര്‍ പുസ്തകം പരിചയപ്പെടുത്തി.

സംഘാടകസമിതി കണ്‍വീനര്‍ കെ. എസ്. ജ്യോതി, അംഗങ്ങളായ ഡോ. ആര്‍. മണിയപ്പന്‍, ജി. ആര്‍. കൃഷ്ണ കുമാര്‍, എസ്.കെ. പത്മജ, ബി. ഉത്തമന്‍, എ.എസ്. സുഗതകുമാരി, എന്നിവര്‍ സംസാരിച്ചു.  

 

 

date