Post Category
എച്ച്എസ്എസ്ടി റഷ്യൻ നിയമനം
തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേയ്ക്ക് താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14 രാവിലെ 11.30 ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2882032. (പി.ആര്‍.കെ നമ്പര്‍ 2415/2026)
date
- Log in to post comments