അറിയിപ്പുകൾ
പത്തില കർക്കടക ഫെസ്റ്റ് 2026: എറണാകുളത്ത് ഓഗസ്റ്റ് 3 മുതൽ
കർക്കടക മാസത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'പത്തില കർക്കടക ഫെസ്റ്റ്', ഭക്ഷ്യമേളയും ഉൽപ്പന്ന പ്രദർശന മേളയും ഓഗസ്റ്റ് 3 മുതൽ 7 വരെ എറണാകുളം കളക്ടറേറ്റ് അങ്കണത്തിൽ നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവ്വഹിക്കും.
ടെൻഡർ ക്ഷണിച്ചു
കൊച്ചി മട്ടാഞ്ചേരി മങ്ങാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വെറ്റ് ലീസ് വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17 വൈകീട്ട് 3.30 വരെ.
ഫോൺ: 0484-2227284
എച്ച്എസ്എസ്ടി റഷ്യൻ നിയമനം
തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്കുള്ള താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14 രാവിലെ 11.30 ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: 0472 2882032.
ദർഘാസ് ക്ഷണിച്ചു
പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2026 ആഗസ്റ്റ് ഒമ്പതിന് തദ്ദേശീയ ജനതയുടെ അന്തർദ്ദേശീയ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന വേദിയായ എറണാകുളം ട്രൈബൽ കോപ്ലക്‌സിൽ പ്രതിനിധികൾക്കും മറ്റ് അതിഥികൾക്കും (300-400 പേർക്ക്) വകുപ്പ് നിർദ്ദേശിക്കുന്ന മെനുവിൽ പറയും പ്രകാരം ഭക്ഷണം വിതരണം ചെയ്യുന്നതിന് ഈ മേഖലയിൽ അഞ്ച് വർഷം പ്രവർത്തന പരിചയമുള്ള കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു.
ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി: ആഗസ്റ്റ് അഞ്ച് രാവിലെ 11 മണി. വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മൂവാറ്റുപുഴ, മുടവൂർ പി.ഒ, എറണാകുളം - 686669. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
ഷീ സ്‌കൂട്ടർ പദ്ധതി: അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളി വനിതകൾക്കായി നടപ്പിലാക്കുന്ന ഷീ സ്‌കൂട്ടർ (ഇലക്ട്രിക്ക് സ്‌കൂട്ടർ) പദ്ധതിയിലേക്ക് ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ (FFR) ഉൾപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സാഫ് ആക്ടിവിറ്റി ഗ്രൂപ്പ് സംരംഭമായി അഞ്ചുവർഷം നല്ല നിലയിൽ പ്രവർത്തനം നടത്തുന്നവർക്കും അപേക്ഷിക്കാം.
2026-27 സാമ്പത്തിക വർഷത്തിൽ സാഫ് മുഖേന നടപ്പാക്കുന്ന ഈ പദ്ധതിയിൽ പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാൻറായി നൽകും. അപേക്ഷകൾ എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ്, സാഫ് എറണാകുളം ജില്ല നോഡൽ ഓഫീസ്, മത്സ്യഭവനുകൾ, സാഫിൻ്റെ വെബ്സൈറ്റ്, എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ 2026 ആഗസ്റ്റ് ഏഴിന് വൈകുന്നേരം 5 മണി വരെ അതത് മത്സ്യഭവനുകളിൽ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 6235089191, 8547899529, 8129644919, 7012132896
ടെൻഡർ ക്ഷണിച്ചു
പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിനു പരിധിയിലുള്ള കുമ്പളങ്ങി, ചെല്ലാനം, കുമ്പളം പഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അങ്കണവാടികളിൽ ആഴ്ചയിൽ മൂന്നു ദിവസം പാലും മൂന്നു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിനായി വ്യക്തികൾ, കുടുംബശ്രീ സംരഭകർ, മറ്റ് സ്ഥാപനങ്ങളിൽ നിന്നും വെവ്വേറെ മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു.
ഇരു ടെണ്ടറുകളും സ്വീകരിക്കുന്ന അവസാന തിയതി:2026 ആഗസ്റ്റ് 17 പകൽ രണ്ട് മണി.ഫോൺ: 9995583553.
സ്‌പോട്ട് അഡ്മിഷൻ
കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുളളവർ
ആഗസ്റ്റ് ഏഴ് വരെയുളള ദിവസങ്ങളിൽ പകൽ 12.00 മണിക്കുളളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരായി അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് : 0484 2544750, 9496282057
- Log in to post comments