Skip to main content

ലോക മുലയൂട്ടൽ വാരാചരണം  ജില്ലാ തല പരിപാടി സംഘടിപ്പിച്ചു

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കോട്ടയം എൻ.എച്ച്.എം. ഹാളിൽ നടന്ന പരിപാടി ഡെപ്യൂട്ടി കളക്ടർ രമ്യ എസ്. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ആഷ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ അനുപ ലൂക്കാസ് സെമിനാർ നയിച്ചു.

date