ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു*
അതിതീവ്രമഴ മുന്നറിയിപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് താലൂക്ക്, ജില്ലാതല ഇൻസിഡെൻറ് റെസ്പോൺസ് ടീം അംഗങ്ങളും ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണമെന്നും കൃത്യസമയത്ത് ഇടപെടൽ നടത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർദേശിച്ചു. അപകടഭീഷണിയുള്ള സ്ഥലങ്ങളിലെ വീടുകളിലെ ജനങ്ങളോട് ക്യാമ്പുകളിലേക്കു മാറാൻ ആവശ്യപ്പെടണം. സഹകരിക്കാത്തപക്ഷം പോലീസ് സഹായത്തോടെ ആളുകളെ ഒഴിപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു.ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ തദ്ദേശ വകുപ്പ് അധികൃതർ ശ്രദ്ധിക്കണം. വൈദ്യുതി ബന്ധം പരാമവധി വേഗത്തിൽ പുനഃസ്ഥാപിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഫുൽ അഗർവാൾ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ ട്രീസാ ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments