Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 പശു ഔഷധി കേന്ദ്രം; അപേക്ഷ ക്ഷണിച്ചു 

കന്നുകാലികൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പശു ഔഷധി കേന്ദ്രം (പശു ഔഷധി വിക്രയ് കേന്ദ്രം) ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. https://pashuaushadhi.dahd.gov.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. PM-KSK-കൾക്കും സഹകരണ സംഘങ്ങൾക്കും അപേക്ഷിക്കാം. സ്വന്തമായോ വാടകയ്ക്കോ എടുത്ത കുറഞ്ഞത് 120 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലം ഉണ്ടായിരിക്കണം. 5000 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:  0497 2700267.

 പി എസ് സി ഇൻ്റർവ്യൂ 

കണ്ണൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലഗ്വേജ് ടീച്ചർ ഒറ്റത്തവണ (അറബിക്) എൽ.പി.എസ്. 1* എൻസിഎ - എസ് സി (കാറ്റഗറി നമ്പർ: 847/2025) തസ്തികയുടെയും എൽ.പി.എസ്. 7th എൻസിഎ - എസ് ടി (കാറ്റഗറി നമ്പർ: 664/2025) തസ്തികയുടെയും തെരഞ്ഞെടുപ്പിനായി ജൂൺ 15 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ആഗസ്ത് ആറിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ മലപ്പുറം ജില്ലാ ഓഫീസിൽ വെച്ച് ഇൻ്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾക്കായി പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസ്സേജ് എന്നിവ ഇതു സംബന്ധിച്ച് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥി അവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇൻ്റർവ്യൂവിന് എത്തണം.

 നവോദയ; അപേക്ഷ തീയതി നീട്ടി 

കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അദ്ധ്യയന വർഷം ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയുടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ആഗസ്ത് ഏഴ് വരെ നീട്ടി. cbseitms.rcil.gov.in/nvs ലൂടെ അപേക്ഷിക്കാം. പരീക്ഷ തീയ്യതി നവംബർ 28. ഫോൺ: 0490 2962965.

 ​സ്പോട്ട് അഡ്മിഷൻ 

​​കണ്ണൂർ ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 2026 - 2027 അധ്യയന വർഷം എം.ടെക്ക് രണ്ടാംഘട്ട അല്ലോട്ട്മെൻ്റിന് ശേഷമുള്ള വിവിധ പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്ക്ആഗസ്റ്റ് 6 ന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം രാവിലെ 10 മണിക്ക് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം. പ്രവേശനം നേടുന്നവർ അന്ന് തന്നെ കോളേജിൽ ചേരുന്നതിനു തയ്യാറായി വരണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ. 

 ​അക്കൗണ്ട്സ് അസിസ്റ്റൻ്റ് 

​തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ, കാസർഗോഡ് ജില്ലാ ഓഫീസുകളിൽ അക്കൗണ്ട്സ് അസിസ്റ്റൻ്റിന്റെ ഒഴിവുണ്ട്. വാക്ക് ഇൻ ഇൻ്റർവ്യൂ ആഗസ്ത് 13 രാവിലെ 10 മണിക്ക് ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ വച്ച് നടത്തും. ബികോം ബിരുദവും ടാലിയിൽ പ്രാവീണ്യവുമുള്ള 35 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം.
രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.​ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം.​ 
​വിലാസം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, ​വഴുതക്കാട്, തിരുവനന്തപുരം - 10. (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം). ഫോൺ: 0471 2724600.

സീറ്റൊഴിവ് 

​കണ്ണൂർ കൃഷ്‌ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ബി.എസ്.സി ഫിസിക്‌സ് ഒന്നാം വർഷ ബിരുദ പ്രോഗ്രാമിൽ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർത്ഥിനികൾ ആഗസ്ത് നാല് 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.

 ഐ.ടി.ഐയിൽ സീറ്റൊഴിവ് 

കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ എസ് സി/എസ്‌ ടി, ഭിന്നശേഷി സംവരണ സീറ്റിലും പൊതുവിഭാഗത്തിലും ഏതാനും ഒഴിവുകളുണ്ട്. ​ആ​ഗസ്ത് മൂന്ന് രാവിലെ 10 മണിക്ക് നേരിട്ടെത്തി അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ​ഫോൺ: 0497-2835987, 7012827630.

 ജില്ലാ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ 

കണ്ണൂർ ജില്ലയിലെ ജില്ലാ ഗവൺമെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് പുതിയ നിയമനം നടത്തുന്നതിലേക്കായി ഏഴ് വർഷത്തിൽ കുറയാത്ത അഭിഭാഷക പരിചയമുള്ളതും 60 വയസ് പൂർത്തിയാകാത്തതുമായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കേറ്റ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജില്ലാ കളക്ടറുടെ ഓഫീസിലെ സീക്രട്ട് സെക്ഷനിൽ ലഭ്യമാക്കണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി, വിജ്ഞാപനം ചെയ്യുന്ന തീയ്യതി മുതൽ 15 ദിവസം വരെ ആയിരിക്കും.

 ​താത്ക്കാലിക ഡ്രൈവർ, ക്ലീനർ നിയമനം 

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജി​ലെ ബസ് ഡ്രൈവർ കം ക്ലീനർ, ക്ലീനർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബസ് ഡ്രൈവർ തസ്തികയിലേക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസും 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. 60 വയസ്സിന് താഴെയുള്ളവരായിരിക്കണം. യോഗ്യത, പ്രായം, പരിചയം എന്നിവ കാണിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ആഗസ്റ്റ് ​ആറിന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ എത്തണം. മട്ടന്നൂ​രോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്.

കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ 

​മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി തുടങ്ങിയവ ഏകോപിപ്പിക്കുന്നതിലേക്കായി കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്. വാക്ക് ഇൻ ഇൻ്റർവ്യൂ ആഗസ്ത് 10  രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. വിമൺ സ്റ്റഡീസ്/ജൻ്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള, 35 ൽ താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

date