സഹജീവനം അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച ഇരിട്ടിയില്‍
വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന സഹജീവനം ജനസേവന അദാലത്തുകള്‍ക്ക് ആഗസ്ത് മൂന്നിന് ഇരിട്ടിയില്‍ തുടക്കമാകും. ഇരിട്ടി സെന്റ് ജോസഫ്‌സ് പാരീഷ് ഹാളില്‍ രാവിലെ 10 മണിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അദാലത്തുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആറളം ശലഭ സങ്കേതത്തിന്റെ ലോഗോ പ്രകാശനവും മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായുള്ള 24ഃ7 ടോള്‍ ഫ്രീ നമ്പര്‍(1926) ന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ പരസ്യചിത്രത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും. വൈദ്യുതി-പരിസ്ഥിതി വകുപ്പു മന്ത്രി അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെഎ തുളസി മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
കെ. സുധാകരന്‍ എംപി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. സജീവ് ജോസഫ് (ഇരിക്കൂര്‍), വികെ സനോജ് (മട്ടന്നൂര്‍), വി. കുഞ്ഞികൃഷ്ണന്‍ ( പയ്യന്നൂര്‍), വി.കെ. പ്രവീണ്‍ (കൂത്തുപറമ്പ്), കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, ഇരിട്ടി നഗരസഭാധ്യക്ഷന്‍ വി. വിനോദ് കുമാര്‍, സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആന്‍ഡ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. പി. പുകഴേന്തി, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍. അഞ്ജന്‍ കുമാര്‍ എന്നിവര്‍ അദാലത്തിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും പങ്കെടുക്കും.
മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം അനുവദിക്കുന്നതിനും വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട ലഘുകുറ്റകൃത്യങ്ങള്‍ നിയമാനുസൃതമായി തീര്‍പ്പാക്കുന്നതിനും ഭൂമി സംബന്ധിച്ച് വനവുമായി ബന്ധപ്പെട്ട നിരാക്ഷേപ പത്രങ്ങള്‍ നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുമാണ് അദാലത്തുകള്‍ നടത്തുന്നത്.
- Log in to post comments