Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഒഴിവുള്ള വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എസ്.സി.സി.സി, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ പട്ടികജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള നാല് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. 

ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ ബിരുദം, എൻ.എ.സി ഒരു വർഷത്തെ അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി ഇന്ന് (ആഗസ്റ്റ് 4) രാവിലെ 10.30 മണിക്ക് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ ഇ.ഡബ്യു.എസ്, ഹിന്ദു നാടാർ, ഈഴവ, ജനറൽ വിഭാഗങ്ങളെ പരിഗണിക്കും. ഫോൺ: 0470- 2622391

date