താലൂക്ക് വികസനസമിതി
ജനകീയപ്രശ്നങ്ങളും വികസനസാധ്യതകളും തുടരുന്നവയുടെ പുരോഗതിയും ചര്‍ച്ച ചെയ്ത് കരുനാഗപ്പള്ളി താലൂക്ക് വികസനസമിതി യോഗം. തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരനടപടികള്‍ സ്വീകരിക്കും. ദേശീയപാതനിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹാരിക്കാനുള്ള ക്രമീകരണങ്ങള്‍ ഓണക്കാലത്തെ ഗതാഗതകുരുക്കഴിക്കാനുള്ള നടപടികളുമാണ് ചര്‍ച്ച ചെയ്തത്. തഴവ, കുലശേഖരപുരം, തൊടിയൂര്‍ എന്നിവിടങ്ങളില്‍ നിര്‍മാണംതുടരുന്ന ജലജീവന്‍ പദ്ധതിയുടെ ജലസംഭരണികള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുംവിധം പുനക്രമീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വരുണ്‍ ആലപ്പാട്, നജീബ് മണ്ണേല്‍, ജയലക്ഷ്മി, അരുണ്‍ രാജ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിജയശ്രീ മംഗളന്‍, ജയശ്രീ, സി ആര്‍ മഹേഷ് എം എല്‍ എയുടെ പ്രതിനിധി സജീവ് മാമ്പറ, ജനപ്രധിനിധികളായ ഫ്രാന്‍സിസ് സേവ്യര്‍, അനില്‍കുമാര്‍, ജിതിന്‍ ദേവ്, സലിം ബംഗ്ലാവില്‍, എസ് ഷെമീര്‍, എ എ കരീം, കരുനാഗപ്പള്ളി തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments