Skip to main content

സര്‍വേ എന്യൂമറേറ്റര്‍ കരാര്‍ നിയമനം: അപേക്ഷിക്കാം

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന, അസംയോജിത കാര്‍ഷികേതര മേഖലയിലെ വാര്‍ഷിക സര്‍വേയുടെ   സര്‍വേ ജോലിക്കായി എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഉല്‍പ്പാദനം, വ്യാപാരം, മറ്റ് സേവനങ്ങള്‍ (നിര്‍മ്മാണം ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം.  2027 മാര്‍ച്ച് 31 വരെയാണ് കാലാവധി.  ജില്ലാതലത്തില്‍  രണ്ട് ഒഴിവുകള്‍.

യോഗ്യത:  ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് അല്ലെങ്കില്‍ കോമേഴ്‌സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം).
  കമ്പ്യൂട്ടര്‍/ഡാറ്റ എന്‍ട്രി പരിജ്ഞാനം, ഫീല്‍ഡ് വര്‍ക്കിനുള്ള ശാരീരികക്ഷമത. സര്‍വേ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 35 വയസ് കവിയരുത്.
https://forms.gle/t3PYBhPc1TpC88Cs9 മുഖേന  ഓഗസ്റ്റ് 10-നകം അപേക്ഷ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ അതിര്‍ത്തിക്കുള്ളിലായിരിക്കും ജോലി. ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന്റെ വിവരങ്ങള്‍ക്ക്: 8547171300.
 

 

date