Skip to main content
..

ലോക യുവജന ദിനം: ജില്ലാതല റെഡ് റിബണ്‍ ക്വിസ് സംഘടിപ്പിച്ചു; ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാര്‍

ലോക യുവജന ദിനാചരണത്തോടനുബന്ധിച്ച്  ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍  സംഘടിപ്പിച്ച ജില്ലാതല റെഡ് റിബണ്‍ ക്വിസ് പ്രോഗ്രാമില്‍അഞ്ചല്‍ ആരോഗ്യ ബ്ലോക്ക് പരിധിയിലെ എരൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഭിനവ് എ. എസ്., വര്‍ഷ എം. എസ്. എന്നിവര്‍ ഒന്നാം സ്ഥാനം നേടി   ചാമ്പ്യന്മാരായി.

രണ്ടാം സ്ഥാനം കുളത്തുപ്പുഴ ആരോഗ്യ ബ്ലോക്ക് പരിധിയിലെ പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗൗരി ബി. ആര്‍., അനാമിക ആര്‍. എസ്. എന്നിവര്‍ കരസ്ഥമാക്കി.

മൂന്നാം സ്ഥാനം നെടുമണ്‍കാവ് ആരോഗ്യ ബ്ലോക്ക് പരിധിയിലെ നെടുവത്തൂര്‍ ഇ.വി.എച്ച്. സ്‌കൂളിലെ അദ്വൈത് എസ്., അഭിനവ് ശേഖര്‍ എന്നിവര്‍ നേടി.

 യുവജനങ്ങളില്‍ എച്ച്.ഐ.വി./എയ്ഡ്‌സ് സംബന്ധമായ അവബോധം വര്‍ധിപ്പിക്കുക, പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി.

ബിഷപ്പ് കത്തലാനി ക്യാമ്പസ് ഓഡിറ്റോറിയത്തില്‍  ജില്ലാ ടി.ബി ഓഫീസര്‍ ഡോ. സാജന്‍ മാത്യുസ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍മാരായ സജിമോന്‍ പി.വി., പ്രസാദ് എസ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഷാലിമ റ്റി., ദിശ കോര്‍ഡിനേറ്റര്‍ ഡെന്നിസ് ജോര്‍ജ്, എന്‍ എച് എം കണ്‍സല്‍റ്റന്റ് ആതിര, എന്‍ എസ് എസ് വോളന്റീര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ് മത്സരത്തില്‍  ജില്ലയെ പ്രതിനിധീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ.എല്‍ അറിയിച്ചു.
 

date