വിഷന്‍ പ്ലസ് പദ്ധതി; അപേക്ഷ ക്ഷണിച്ചു
പ്ലസ്ട/ വി.എച്ച്.എസ്.ഇ പഠനത്തിന് ശേഷം മെഡിക്കല്‍/എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി ധനസഹായം ലഭിക്കുന്ന വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് പ്ലസ് ടു/വി.എച്ച്.എസ്.സിയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കും എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് പ്ലസ് ടു/ വി.എച്ച്എസ്.സി യ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കും സ്റ്റേറ്റ് സിലബസില്‍ ബിപ്ലസില്‍ കുറയാത്ത ഗ്രേഡും സി.ബി.എസ്.സി സിലബസില്‍ എ2 ല്‍ കുറയാത്ത ഗ്രേഡും, ഐ.സി.എസ്.ഇ സിലബസില്‍ എ യില്‍ കുറയാത്ത ഗ്രേഡും ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍ ഉത്തരവില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നവര്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കൊപ്പം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ സെപ്തംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.
- Log in to post comments