Skip to main content

*ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു*

ജില്ലയില്‍ മഴക്കെടുതി  തുടർന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി,  സുൽത്താൻ ബത്തേരി താലൂക്കുകളിൽ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ്  മാറ്റിതാമസിപ്പിച്ചത്.   ക്യാമ്പുകളിൽ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 379 പുരുഷന്മാരും 407 സ്ത്രീകളും 246 കുട്ടികളും 32 പ്രായമായവരും മൂന്ന് ഗർഭിണികളും ഭിന്നശേഷി വിഭാഗത്തിലെ ഒരാളെയുമാണ് ക്യാമ്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിൽ 14 ഉം മാനന്തവാടി താലൂക്കിൽ ആറും സുൽത്താൻ ബത്തേരി താലൂക്കിൽ മൂന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.  

വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി  ഗവ യു.പി സ്‌കൂള്‍, മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം എൽ.പി സ്കൂൾ, തെക്കുംതറ എയുപി സ്കൂൾ, കരിങ്കുറ്റി ഗവ വൊക്കേഷനിൽ ഹയർ സെക്കൻഡറി സ്കൂൾ, പള്ളിക്കുന്ന് ഗവ യുപി സ്കൂൾ, പരിയാരം ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ സ്കൂൾ, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ യുപി സ്കൂൾ, കൈതകൊല്ലി ഗവ യുപി സ്കൂൾ, കുഞ്ഞോം എ യുപി സ്കൂൾ,  എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നു.
 സുൽത്താൻ ബത്തേരി താലൂക്കിൽ  ശ്രേയസ്, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

date