Skip to main content

ഗോത്ര വർഗ വിഭാഗം അവശ്യ രേഖ അദാലത്ത്: 1,603 സേവനങ്ങൾ ലഭ്യമാക്കി

വികാസ് വിഷൻ 2040 ന്റെ ഭാഗമായി നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിൽ ആഗസ്റ്റ് രണ്ടിന് സംഘടിപ്പിച്ച ഗോത്രവർഗ വിഭാഗം അവശ്യ രേഖ അദാലത്തിലൂടെ വിവിധ സർക്കാർ സേവനങ്ങളിലായി 1,603 സേവനങ്ങൾ ലഭ്യമാക്കി. വിവിധ രേഖകൾ ലഭ്യമാക്കുന്നതിനും പുതുക്കുന്നതിനുമായി നിരവധി കൗണ്ടറുകളാണ് ക്യാമ്പിൽ പ്രവർത്തിച്ചത്. 

 

ക്യാമ്പിൽ 385 ആധാർ കാർഡ് സേവനങ്ങളും 337 വരുമാന സർട്ടിഫിക്കറ്റുകളും 279 ജാതി സർട്ടിഫിക്കറ്റുകളും 160 ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളും 134 റേഷൻ കാർഡ് സേവനങ്ങളും 123 ജനന സർട്ടിഫിക്കറ്റുകളും 94 വോട്ടർ ഐഡി സേവനങ്ങളും നൽകി. കൂടാതെ 56 പാൻ കാർഡ്, 32 ബാങ്ക് അക്കൗണ്ട്, മൂന്ന് ലേബർ കാർഡ് സേവനങ്ങളും ലഭ്യമാക്കി. 

 

പ്രത്യേക വകുപ്പ് കൗണ്ടറുകളിലൂടെ കെ.എ.എസ്.പി.ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട 150 സേവനങ്ങളും ഇ-ഡിസ്ട്രിക്ട് വഴി 72 സേവനങ്ങളും പൊതുവിതരണ വകുപ്പിന്റെ 68 സേവനങ്ങളും ഇലക്ടറൽ രജിസ്ട്രേഷൻ വിഭാഗത്തിന്റെ 57 സേവനങ്ങളും ബാങ്ക് കൗണ്ടറിലൂടെ 44 സേവനങ്ങളും ലഭ്യമാക്കി. വിവിധ രേഖകളും സർക്കാർ ആനുകൂല്യങ്ങളും ആദിവാസി വിഭാഗങ്ങൾക്ക് ഒരിടത്ത് ലഭ്യമാക്കാൻ ക്യാമ്പിലൂടെ സാധിച്ചു.

 

date