Skip to main content

സീറ്റ് ഒഴിവ്

 

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത  കോളേജില്‍ വിവിധ പി. ജി. വിഭാഗങ്ങളില്‍ സീറ്റ് ഒഴിവ്. കോളേജുകളിലെ പ്രോഗ്രാം, സംവരണം എന്നിവ തിരിച്ചുള്ള സീറ്റ് ഒഴിവ് കാലിക്കറ്റ് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് നാലിനുള്ളില്‍ കോളേജില്‍ നേരിട്ടോ പ്രതിനിധി വഴിയോ ഇ മെയിലൂടെയോ അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

date