Skip to main content

സീറ്റൊഴിവ്

മുക്കാലി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  ഒന്‍പതാം ക്ലാസില്‍ പട്ടികജാതി വിഭാഗത്തില്‍ (പെണ്‍കുട്ടി) ഒരു സീറ്റ്ഒഴിവുണ്ട്. പട്ടികജാതി വിദ്യാര്‍ഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗത്തിലെ പെണ്‍കുട്ടികളെ പരിഗണിക്കും. അപേക്ഷ ആഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിനകം സീനിയര്‍ സൂപ്രണ്ട്, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, അട്ടപ്പാടി മുക്കാലി പി ഒ, പാലക്കാട് - 678 582 എന്ന വിലാസത്തിലോ mrsattappady@gmail.com, 9605232083 (വാട്‌സ്ആപ്പ്) ലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 253347, 8547575045.

date