Skip to main content

എം.എല്‍.എ ഉഷ വിജയന്റെ മകന്‍ ഇനി കമാന്റോ

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ടിന് പരേഡിന് അപ്രതീക്ഷിതമായി ഒരു വിശിഷ്ടാതിഥി കൂടിയുണ്ടായിരുന്നു മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍. മകന്‍ അഭയ് കൃഷ്ണ കെ. വിജയന്റെ പാസിംഗ് ഔട്ട് പരേഡ് കാണാനാണ് എം.എല്‍.എ മറ്റ് തിരക്കുകള്‍ മാറ്റിവെച്ച് പാണ്ടിക്കാട് എത്തിയത്. മകന് ഡിഗ്രി പൂര്‍ത്തിയായ ശേഷം ആദ്യം എഴുതിയ പി.എസ്.സി പരീക്ഷയിലാണ് പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പോലീസ് സേനയില്‍ ചേരണമെന്ന് മകന്റെ ആഗ്രഹത്തോടൊപ്പം  കുടുംബവും നിലകൊണ്ടു. മകന്‍ സംസ്ഥാന പോലീസിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണെന്ന് എംഎല്‍എ പറഞ്ഞു. ഭര്‍ത്താവ് വിജയന്‍, മകന്‍ വിവേകാനന്ദ്, അമ്മ ശാന്ത, മറ്റ് കുടുംബാംഗങ്ങള്‍ തുടങ്ങിയവരോടൊപ്പമാണ് പരേഡ് വീക്ഷിക്കാന്‍ എത്തിയത്.

date