Post Category
പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ് പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, മറ്റ് സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഭക്ഷണം, താമസം സൗജന്യം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം, പ്രവേശനം നേടി 15 ദിവസത്തിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിവരങ്ങളും അപേക്ഷാഫോമും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491-2505005.
date
- Log in to post comments