Skip to main content

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ

 വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ് ട്രേഡിൽ പൊതുവിഭാഗത്തിനും കോസ്‌മെറ്റോളജി ട്രേഡിൽ മുസ്ലിം വിഭാഗത്തിനും സംവരണം ചെയ്ത ഓരോ ഒഴിവ് വീതമാണുള്ളത്.

നിശ്ചിത യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ രേഖകളും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആഗസ്റ്റ് 7 രാവിലെ 11 ന് കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐ പ്രിൻസിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.

പി.എൻ.എക്‌സ്. 3015/2026

date