Skip to main content

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ടകോട്ടയംഇടുക്കികണ്ണൂർകാസറഗോഡ് ജില്ലകളിൽ ആഗസ്റ്റ് 5ന് ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംകണ്ണൂർകാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിൽ ആഗസ്റ്റ് 7ന് ഓറഞ്ച് അലർട്ട് പ്രഖാപിച്ചിട്ടുണ്ട്.

ഇന്ന് (ആഗസ്റ്റ് 5) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുംആഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ (Heavy Rainfall) എന്നത് കൊണ്ടും, 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ആലപ്പുഴഎറണാകുളംതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട് ആഗസ്റ്റ് 5നും തിരുവനന്തപുരംകൊല്ലം,  തൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട് ജില്ലകൾക്കായി ആഗസ്റ്റ് 6നും മഞ്ഞ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 7ന്  തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശൂർപാലക്കാട് ജില്ലകളിലും ആഗസ്റ്റ് 8ന് പത്തനംതിട്ടകോട്ടയംഇടുക്കിഎറണാകുളംമലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

പി.എൻ.എക്‌സ്. 3023/2026

date