കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ കുളനട പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുളനട, മെഴുവേലി വില്ലേജുകളിലെ ഫെയര്‍വാല്യൂ നിശ്ചയിച്ചതിലുണ്ടായ പിശക് അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്തു. പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളത് സംബന്ധിച്ച വ്യക്തത പൊതുജനങ്ങള്‍ക്ക് ഉണ്ടാക്കുന്നതിനായി പത്രപരസ്യം ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. മുകുന്ദന്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോള്‍ കോശി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ. എം. ഇസ്‌മെയില്‍, ദീപു ഉമ്മന്‍, രാജഭാസ് മണിയാറ്റ്, റോഷന്‍ നായര്‍, അജിത്ത് മണ്ണില്‍, അജി അലക്‌സ്, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments