Skip to main content

കേരള ലോകായുക്തയുടെ ക്യാമ്പ് സിറ്റിംഗ് കണ്ണൂരിലും കോഴിക്കോടും

കേരള ലോകായുക്ത ആഗസ്റ്റ് മാസത്തിൽ കണ്ണൂർകോഴിക്കോട് ജില്ലകളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ആഗസ്റ്റ് 18 രാവിലെ 10.30ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് സിറ്റിംഗ്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് ഷെർസി വിയും പങ്കെടുക്കുന്ന ഡിവിഷൻ ബെഞ്ച് സിറ്റിംഗിന് ശേഷം ഉപ ലോകായുക്ത ജസ്റ്റിസ് ഷെർസി വിയുടെ സിംഗിൾ ബെഞ്ച് സിറ്റിംഗും നടക്കും.

ആഗസ്റ്റ് 19 രാവിലെ 10.30ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് നടക്കും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് ഷെർസി വിയും പങ്കെടുക്കും.

ആഗസ്റ്റ് 20 രാവിലെ 10.30ന് ഇതേ വേദിയിൽ ഉപ ലോകായുക്ത ജസ്റ്റിസ് ഷെർസി വിയുടെ സിംഗിൾ ബെഞ്ച് സിറ്റിംഗ് നടക്കും.

ക്യാമ്പ് സിറ്റിംഗ് ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

പി.എൻ.എക്‌സ്. 3043/2026

date