സര്‍വേ എന്യൂമറേറ്റര്‍ നിയമനം
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാര്‍ഷികേതര മേഖലയിലെ വാര്‍ഷിക സര്‍വേക്കായി എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉല്‍പാദനം, വ്യാപാരം, മറ്റ് സേവനങ്ങള്‍ (നിര്‍മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാര്‍ച്ച് 31 വരെയാണ് കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകള്‍. യോഗ്യത: ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് അല്ലെങ്കില്‍ കോമേഴ്സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു പ്രധാന/ ഉപവിഷയമായി പഠിച്ചിരിക്കണം), കമ്പ്യൂട്ടര്‍/ഡാറ്റ എന്‍ട്രി പരിജ്ഞാനം, ഫീല്‍ഡ് വര്‍ക്കിനുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം. സര്‍വേ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 35. https://forms.gle/t3PYBhPc1TpC88Cs9 ലൂടെ ഓഗസ്റ്റ് 10 നകം അപേക്ഷ സമര്‍പിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാതിര്‍ത്തിക്കുള്ളിലായിരിക്കും ജോലി. അപേക്ഷിച്ച ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ല കാര്യാലയങ്ങളുമായി ബന്ധപ്പെടണം.
- Log in to post comments