Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതിന് ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പുകളുമായി ഓഗസ്റ്റ് ഏഴ് രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2258710.

തസ്തിക, യോഗ്യത ക്രമത്തില്‍

വെല്‍ഡര്‍ - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്കല്‍/ആട്ടോമൊബൈല്‍/ഇന്‍ഡസ്ട്രിയല്‍/മെക്കാനിക്കല്‍ സ് ട്രിം-പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് - ബന്ധപ്പെട്ട ട്രേഡില്‍ എന്‍. റ്റി. സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍. എ. സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍  മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ യുജിസി അംഗീകാരമുളള സര്‍വകലാശാലയില്‍ നിന്നുളള പി.ജി.ഡി.സി.എ/എന്‍.ഐ.ഇ.എ.ല്‍.ഐ.ടി എ ലെവലും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം.

ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും / എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റ്റേഷന്‍/അപ്ലൈഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് എന്നിവയില്‍ ബിരുദം.

 

date