Skip to main content

പ്രീ-മെട്രിക് ഹോസ്റ്റലില്‍ കുക്ക്, വാച്ച്മാന്‍ ഒഴിവുകള്‍

പെരിന്തല്‍മണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ തച്ചിങ്ങനാടത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ബോയ്സ് പ്രീ-മെട്രിക് ഹോസ്റ്റലിലെ കുക്ക്, രാത്രികാല വാച്ച്മാന്‍ (പുരുഷന്‍, ഏഴാം ക്ലാസ് യോഗ്യത) തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 13-ന് രാവിലെ 10.30-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍  പങ്കെടുക്കണം. ഫോണ്‍- 8547630139.

date