Post Category
വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ കരാർ നിയമനം: വോക്ക്-ഇൻ ഇന്റർവ്യൂ 10-ന്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാടുള്ള വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഹോസ്റ്റൽ വാർഡൻ (ശമ്പളം: ₹8250), അസിസ്റ്റന്റ് കുക്ക് (ശമ്പളം: ₹7500), കാഷ്വൽ സ്വീപ്പർ (ശമ്പളം: ₹5400) എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. എസ് എസ് എൽ സി ആണ് യോഗ്യത. എറണാകുളം ജില്ലക്കാർക്ക് മുൻഗണനയുള്ള ഈ തസ്തികകളിലേക്കുള്ള അപേക്ഷകൾ kshbekmdn@gmail.com എന്ന ഇമെയിലിലേക്ക് ഓഗസ്റ്റ് 7 ന് മുൻപായി അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെട്ടവർക്കായുള്ള വോക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 11:30-ന് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ (എറണാകുളം ഡിവിഷൻ ഓഫീസ്) നടക്കും.
ഫോൺ: 0484-2369059
date
- Log in to post comments