Skip to main content

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു കേരള കർഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

 2025-26 അധ്യയന വർഷത്തിൽ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയത്തിലും പാസ്സായ 75 പോയിന്റും അതിൽ കൂടുതലും വാങ്ങിയവർ   പ്ലസ്ടു/വിഎച്ച്എസ്ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവർ എന്നിവർക്കാണ് 
വിദ്യാഭ്യസ അവാർഡിനുള്ള അപേക്ഷ സമർപ്പിക്കാവുന്നത്.  

എസ് സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി പരീക്ഷയിൽ 70 പോയിന്റും, പ്ലസ്ടു/വിഎച്ച്എസ്ഇ പരീക്ഷയിൽ 80 പോയിന്റും മതി.  അപേക്ഷാ ഫോം www.agriworkersfund.org എന്ന വെബ്സൈറ്റിൽ നിന്നും ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും.  ഫോൺ : 0477 2964923. അപേക്ഷ ആഗസ്റ്റ് 31 വരെ ആലപ്പുഴ ജില്ല എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും

date