Skip to main content

*കല്‍പ്പറ്റയിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗം ചേര്‍ന്നു*

കല്‍പ്പറ്റ നഗരസഭയിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നഗരസഭാ ചെയര്‍മാന്‍ പി. വിശ്വനാഥന്റെ അധ്യക്ഷതയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും വ്യാപാരി വ്യവസായി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്ന സ്ഥലങ്ങള്‍ നിശ്ചയിക്കല്‍, ഗതാഗത തടസ്സം പരിഹരിക്കല്‍, അനധികൃത പാര്‍ക്കിംഗ് തുടങ്ങിയ കാര്യങ്ങളില്‍ പരിഹാരം കാണുന്നതിന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എസ് സൗമ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.ജി ബീന, പി.ടി വര്‍ഗ്ഗീസ്, മുഹമ്മദ് റാഫില്‍, എ.ആര്‍ ബിനി, ശശിധരന്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഹൈദ്രു, പ്രസന്ന കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.ഹാരിസ്  വ്യാപാര വ്യവസായ ഏകോപന സമിതി, വ്യാപാര വ്യവസായ സമിതി, സി.ഐടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

date