Skip to main content

കാർഷിക അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാനതല കോൺക്ലേവ് ഇന്ന് (ആഗസ്റ്റ് 10)

*സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് സംസ്ഥാനതല സംഗമംഡി.പി.ആർ. സഹായംസാങ്കേതിക സെഷൻപ്രദർശന സ്റ്റാളുകൾ എന്നിവയും ഒരുക്കും

കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കാർഷിക സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി (Agriculture Infrastructure Fund - AIF) സംസ്ഥാന കോൺക്ലേവ് ആഗസ്റ്റ് 10 രാവിലെ 11ന് കോഴിക്കോട് കോവൂരിലെ പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും.

കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുകയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തും.

കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി പദ്ധതിയുടെ പ്രയോജനങ്ങൾ കൂടുതൽ കർഷകരിലേക്കും കാർഷിക സംരംഭകരിലേക്കും എത്തിക്കുന്നതിനുംമൂല്യവർധനസംഭരണംസംസ്‌കരണംവിപണനം എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമാണ് സംസ്ഥാന കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ഉച്ചയ്ക്ക് 2 മുതൽ 4 വരെ ടെക്‌നിക്കൽ സെഷൻ നടക്കും. കൃഷിവകുപ്പ്, KERA, SMAM, , APEDA, ദേശീയ ഹോർട്ടികൾച്ചർ ബോർഡ് (NHB), വിവിധ ബാങ്കുകൾ, AIF-PMU എന്നിവയുടെ പ്രതിനിധികളുമായി സംരംഭകർക്കും മറ്റ് പങ്കാളികൾക്കും തുറന്ന സംവാദത്തിന് അവസരമൊരുക്കും. പദ്ധതികളുടെ ധനസഹായംവായ്പാ സൗകര്യങ്ങൾസാങ്കേതിക പിന്തുണവിപണി സാധ്യതകൾ എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും.

കോൺക്ലേവിന്റെ ഭാഗമായി കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി പദ്ധതിയിൽ ഉൾപ്പെടുത്തി ഡി.പി.ആർ. (Detailed Project Report) തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭ്യമാക്കും. കൂടാതെ എ.ഐ.എഫ്. പദ്ധതിയുമായി ബന്ധപ്പെട്ട സംരംഭകർബാങ്കുകൾവിവിധ സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രദർശന സ്റ്റാളുകളും സജ്ജീകരിക്കും. പദ്ധതിയുടെ ധനസഹായംഅപേക്ഷാ നടപടിക്രമങ്ങൾസംരംഭകർക്കുള്ള സേവനങ്ങൾസാങ്കേതിക മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റാളുകളിൽ നിന്ന് ലഭ്യമാകും.

കർഷകർകാർഷിക സംരംഭകർകർഷക ഉൽപ്പാദക സംഘടനകൾ (FPO), സഹകരണ സ്ഥാപനങ്ങൾഅഗ്രി-സ്റ്റാർട്ടപ്പുകൾബാങ്കിംഗ് മേഖലയിലെ പ്രതിനിധികൾകാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ സംസ്ഥാന കോൺക്ലേവിൽ പങ്കെടുക്കും.

പി.എൻ.എക്‌സ്. 3114/2026

date