Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കട്ടപ്പന ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ ഫീസ് 100/രൂപ. അപേക്ഷ ഫോമുകള്‍ ഐ ടി ഐ ഓഫീസില്‍ നിന്ന് ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 14.
ഫോണ്‍: 04868-272216
 

date