Skip to main content

ഓണം ഖാദി സ്‌പെഷ്യല്‍ വിപണന മേള

ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ വാത്തിക്കുടി ഗ്രാമ പഞ്ചായത്തിന്റെ മുരിക്കാശ്ശേരിയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ച് ഓണം ഖാദി സ്‌പെഷ്യല്‍ വിപണന മേള സംഘടിപ്പിക്കും.  റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ചുരിദാര്‍ തുണിത്തരങ്ങള്‍, സാരികള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആകര്‍ഷകമായ ശേഖരമാണ് ഒരുക്കുന്നത്. മേളയോടനുബന്ധിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും  ലഭ്യമാണ്.  ഓണം മേളയോടനുബന്ധിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 25 നു സംസ്ഥാന തലത്തില്‍ നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാറും രണ്ടാം സമ്മാനമായി പതിനാല് ജില്ലകളിലും ഓരോ സുസുക്കി അക്‌സസ്സ് 125 സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.
 

date