ലോക മുലയൂട്ടല്‍ വാരാചരണത്തിന് സമാപനം
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ആരോഗ്യ കേരളം ഇടുക്കി, അടിമാലി താലൂക്ക് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. അടിമാലി താലൂക്ക് ആശുപത്രി സൂപ്രന്റ് ഡോ. സിമി മാധവന്‍ അധ്യക്ഷത വഹിച്ചു.
അമ്മയ്ക്കും നവജാത ശിശുവിനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പ്രസവ-പ്രസവാനന്തര പരിചരണം ഉറപ്പാക്കുന്നതിനുള്ള ആശുപത്രി നിലവാര മെച്ചപ്പെടുത്തല്‍ സംരംഭമായ എം.ബി.എഫ്.എച്ച്.ഐയുടെ ഭാഗമായി തയ്യാറാക്കായി ബോധവത്കരണ പോസ്റ്ററുകള്‍ ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഹരിപ്രസാദ്, അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സിമി മാധവന് നല്‍കി പ്രകാശനം ചെയ്തു. അടിമാലി താലൂക്ക് ആശുപത്രി പീഡിയാട്രീഷന്‍ ഡോ. റാണി ആര്‍ നാഥ്, അടിമാലി താലൂക്ക് ആശുപത്രി ഗൈനക് വിഭാഗം ഡോക്ടര്‍മാര്‍, അമ്മമാര്‍, ഗര്‍ഭിണികള്‍, നെടുങ്കണ്ടം എസ്.എം.ഇ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments