Skip to main content

മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 
2026-27 സാമ്പത്തിക വർഷം ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യ തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ  രജിസ്റ്റർ  ചെയ്ത് (എഫ്ഐഎംഎസ്) ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളതും ലൈഫ് ഭവന പദ്ധതി മുഖേനയോ, സർക്കാരിന്റെ  മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനർ നിർമ്മാണ  പദ്ധതി മുഖേനയോ കഴിഞ്ഞ 10  വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിക്കാത്തതുമായ മത്സ്യത്തൊഴിലാളികൾക്കും പെൻഷണർമാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ് . വീടിന് കുറഞ്ഞത് എട്ട് വർഷത്തെ എങ്കിലും കാലപ്പഴക്കമുണ്ടാകണം. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് 31 വൈകുന്നേരം അഞ്ച് മണിക്കകം മത്സ്യഭവനിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമിനും കൂടുതൽ  വിവരങ്ങൾക്കുമായി മത്സ്യഭവനിൽ ബന്ധപ്പെടുക. ഫോൺ 0477-2251103.

date