Skip to main content

ഐ.ടി.ഐ. പ്രവേശനം

 

വെട്ടിക്കവല  സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ എന്‍.സി.വി.റ്റി അംഗീകാരമുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വുഡ്‌വര്‍ക്ക് ടെക്‌നിഷ്യന്‍ട്രേഡില്‍ പട്ടികജാതി വിഭാഗത്തിന് സംവരണംചെയ്ത ഒഴിവുള്ളസീറ്റുകളിലേക്ക് പത്താംക്‌ളാസില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.   പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യ പരിശീലനത്തിന് പുറമെ സൗജന്യമായി ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം എന്നിവയും ലഭിക്കും.  
മാസംതോറും 900 രൂപ സ്‌റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സായി മാസം തോറും 3500 രൂപയും, 1100 രൂപ ലംപ്‌സംഗ്രാന്റ്, യൂണിഫോം അലവന്‍സായി 900 രൂപയും, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപയും ലഭിക്കും.    പരിശീലനംപൂര്‍ത്തിയാക്കുന്ന ട്രെയിനികള്‍ക്ക് പ്ലെയ്സ്‌മെന്റും സ്വയംതൊഴില്‍ചെയ്യുന്നതിനായി പണിയായുധങ്ങള്‍ വാങ്ങുന്നതിനായി 3000 രൂപയും ലഭിക്കും. ഫോണ്‍:   9495100038.
 

date