ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കഴക്കൂട്ടം ഗവ വനിതാ ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. കോസ്‌മെറ്റോളജി, സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇംഗ്ലീഷ്, ഇലക്ട്രോണിക്‌സ് മെക്കാനിക്‌സ്, സര്‍വേയര്‍, ഫ്രണ്ട്ഓഫീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്.
കോസ്‌മെറ്റോളജി ട്രേഡില്‍ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവാണ് ഉള്ളത്. മുസ്ലീം വിഭാഗത്തിന്റെ അഭാവത്തില്‍ പൊതുവിഭാഗത്തിനെ പരിഗണിക്കും. സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡില്‍ ക്രിസ്ത്യന്‍ വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിനും സര്‍വേയര്‍ ട്രേഡില്‍ ധീവര വിഭാഗത്തിനും ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ പൊതുവിഭാഗത്തിനും അപേക്ഷ നൽകാം. എല്ലാ ട്രേഡുകളിലും ഒരു ഒഴിവാണ് ഉള്ളത്.
താത്പര്യമുള്ളവര്‍ ആഗസ്റ്റ് 11 രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2418317
- Log in to post comments