Post Category
*കാവുകൾക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു*
ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വന വിസ്തൃതി, ജൈവ വൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കർമപദ്ധതികൾക്കാണ് ധനസഹായം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവ് സംരക്ഷണത്തിനുള്ള കർമപദ്ധതികൾ എന്നിവയും ഉൾപ്പെടുത്തണം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിന് മുമ്പ് കൽപ്പറ്റയിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾ കൽപ്പറ്റയിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിലും കൽപ്പറ്റയിലെയും മാനന്തവാടിയിലെയും സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളിലും ലഭിക്കും. അപേക്ഷ ഫോറം www.keralaforest.gov.in വെബ്‍സൈറ്റിൽ ലഭിക്കും. ഫോൺ: 04936 202623, 8547603846, 8547603851.
date
- Log in to post comments