തീറ്റക്രമത്തിലെ ജാഗ്രത (സ്വില്‍ ഫീഡിങ്)
* പന്നിഫാമുകളില്‍ രോഗബാധകള്‍ പൊട്ടി പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികള്‍ക്ക് ഹോട്ടല്‍ -മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മിച്ചാഹാരവും തീറ്റയായി നല്‍കുന്ന സ്വില്‍ ഫീഡിങ് രീതിയാണ്. സ്വില്‍ ഫീഡിങ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ -മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഇരുപത് മിനിറ്റെങ്കിലും വേവിച്ചുമാത്രം പന്നികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം.
* രോഗബാധയുടെ സാഹചര്യത്തില്‍ മാംസം അടങ്ങിയ അറവമാലിന്യങ്ങള്‍ പന്നികള്‍ക്ക് തീറ്റയായി നല്‍കുന്ന പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നി കശാപ്പുശാലകളില്‍ നിന്നും പന്നികള്‍ക്കൊപ്പം കോഴികളെയും പോത്തുകളെയും കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിന്നുമുള്ള അറവുമാലിന്യം പന്നികള്‍ക്ക് ഒരു കാരണവശാലും തീറ്റയായി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വില്‍പന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളില്‍ കയറി പന്നികളുമായി ഇടപഴകരുത്.
- Log in to post comments