Post Category
കുന്നംകുളം അസാപ് സ്കിൽ പാർക്കിൽ സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ വെയർഹൗസ് അസോസിയേറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 480 മണിക്കൂർ ദൈർഘ്യമുള്ള പരിശീലനത്തിൽ തിയറി, പ്രായോഗിക പരിശീലനം, ഓൺ-ദി-ജോബ് ട്രെയിനിംഗ് എന്നിവ ഉൾപ്പെടുന്നു. ഇൻവെന്ററി നിയന്ത്രണം, പാക്കിംഗ്, ഡിസ്പാച്ച് തുടങ്ങിയ മേഖലകളിൽ വ്യവസായ നിലവാരത്തിലുള്ള പരിശീലനവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത എൻ.എസ്.ക്യൂ.എഫ് ലെവൽ 3 സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. പത്താം ക്ലാസ് പാസായ 18-നും 40-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSc9lgE9gUsBK5ZnijhRmISIbtm5Q4QiMbK513ecmyTM8iO_aA/viewform?usp=dialog ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യുക.
ഫോൺ- 9495999675.
date
- Log in to post comments