Skip to main content

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശുവകുപ്പിന് കീഴിലെ പഴയന്നൂർ ഐസിഡിഎസ് പ്രോജക്ടിന് പരിധിയിൽ വരുന്ന വള്ളത്തോൾ നഗർ, പാഞ്ഞാൾ, ചേലക്കര, കൊണ്ടാഴി, പഴയന്നൂർ, തിരുവില്ല്വാമല എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പോഷകബാല്യം പരിപാടിയുടെ ഭാഗമായി കോഴിമുട്ടയും പാലും വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. 2026-27 വർഷത്തേക്ക് ഓരോ പഞ്ചായത്തിനും പ്രത്യേകമായാണ് ടെണ്ടറുകൾ സമർപ്പിക്കേണ്ടത്. ഓഗസ്റ്റ് 21 വരെ ടെണ്ടറുകൾ സമർപ്പിക്കാം. ഫോൺ- 04884-250527.
 

date