Post Category
*മെഡിക്കൽ ഓഫീസർ ഒഴിവ്*
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭയിൽ മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ താൽകാലികമായി മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ്, പിജി അല്ലെങ്കിൽ ഡിപ്ലോമ-(അഭികാമ്യം) ഫാമിലി മെഡിസിൻ ജെറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ, ടിസിഎംസി രെജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രയപരിധി 65വയസ്സ് കവിയരുത്. പ്രവർത്തി പരിചയമുള്ളവർക്ക് മുന്ഗണന. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഓഗസ്റ്റ് 17ന് വൈകിട്ട് നാലിനകം ജില്ലാ കോർഡിനേറ്റർ, കേരള സാമുഹ്യ സുരക്ഷാമിഷൻ, വയോമിത്രം വിലാസത്തിലേക്കോ dckssmwyd@gmail.com ഇമെയിൽ വിലാസത്തിലോ അയക്കണം. ഫോൺ- 9387388887
date
- Log in to post comments