Post Category
*കൽപ്പറ്റ നഗരസഭയ്ക്ക് മാസ്റ്റർ പ്ലാൻ*
കൽപ്പറ്റ നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ് വിഭാഗത്തിന്റെ സഹകരണത്തോടെ നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ കരട് ജില്ലാ ടൗൺ പ്ലാനർ കെ.എസ് രഞ്ജിത്ത് നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ചു. 20 വർഷം മുന്നിൽകണ്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ നഗരസഭയുടെ വാണിജ്യം, ഗാർഹികം, വ്യവസായം, കൃഷി എന്നിങ്ങനെ വിവിധ മേഖലകളാക്കി തിരിച്ച് വികസന പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ടൂറിസം, വ്യവസായം, വാണിജ്യ മേഖലകൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം റോഡ് വികസനം, ജംഗ്ഷൻ നവീകരണം, റിങ് റോഡുകൾ, ലിങ്ക് റോഡുകൾ എന്നിവയും കരട് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു. കരട് പ്ലാൻ കൗൺസിൽ അംഗീകരിച്ച് സർക്കാറിന്റെ പ്രസിദ്ധീകരണ അനുമതി ലഭിച്ച ശേഷം പൊതുജനങ്ങൾക്ക് പരിശോധിക്കാനും അഭിപ്രായം അറിയിക്കാനും അവസരം നൽകുമെന്ന് നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ അറിയിച്ചു.
date
- Log in to post comments