Post Category
ഐ.എം.ടി പുന്നപ്രയിൽ പുതിയ എം.ബി.എ ബാച്ച് ഉദ്ഘാടനം ചെയ്തു
പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയുടെ (ഐ.എം.ടി) 2026-2028 എം.ബി.എ ബാച്ചിന്റെ ഉദ്ഘാടനം ജി. സുധാകരൻ എം.എൽ.എ നിർവഹിച്ചു. ഈ വർഷം ദ്വിവത്സര എം.ബി.എ പ്രോഗ്രാമിലേക്ക് ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്.
ഡയറക്ടർ ഡോ. ഇന്ദുലേഖ ആർ. അധ്യക്ഷത വഹിച്ചു. അധ്യാപിക ഡോ. മാലിനി കൃഷ്ണകുമാർ പുതിയ ബാച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. ഡോ. ദീപ കെ.എസ്, ഡോ. കൈലാസ് കെ.പി, കേപ്പ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ റൂബി ജോൺ, വീണ എസ്, പി.ടി.എ പ്രസിഡന്റ് സൽമാൻ തുടങ്ങിയവർ സംസാരിച്ചു
date
- Log in to post comments