Skip to main content

മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന തൃശ്ശൂര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണത്തിനായി നടപ്പിലാക്കുന്ന '2026-27 മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണം' പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വീടിന്റെ പുനരുദ്ധാരണത്തിനായി ഒരു ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി അനുവദിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത (മറൈന്‍/ഉള്‍നാടന്‍) എഫ്.ഐ.എം.എസ് ഐ.ഡി ഉള്ള മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാം. തീരദേശ നിയന്ത്രണ മേഖലയിലെ ഭവന നിര്‍മ്മാണത്തിന് അനുവദനീയമായ സ്ഥലത്തുള്ളതും വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിന് പുറത്തു സ്ഥിതി ചെയ്യുന്നതുമായ വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ, വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉള്ളവരും നിലവില്‍ വാസയോഗ്യമല്ലാത്തതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്നവരുമായ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും മുന്‍ഗണന.

പദ്ധതിയുടെ അപേക്ഷാ ഫോറങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 31-നകം സമര്‍പ്പിക്കണം. ഫോണ്‍- 0487 2441132.

date