ബിരുദ പഠന ഓറിയന്റേഷൻ സംഘടിപ്പിച്ചു
കൊല്ലം ജില്ലാ സാക്ഷരതാ മിഷന്റെയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ "വിജ്ഞാനത്തിന്റെ ജനകീയ മുന്നേറ്റം, യൂണിവേഴ്സിറ്റിക്കൊപ്പം തുടർവിദ്യാഭ്യാസ പദ്ധതി" എന്ന പേരിൽ ബിരുദ പഠന ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ബി. ജയന്തി അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല റീജിയണൽ ഡയറക്ടർ ഡോ. സോഫിയ രാജൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുചിത്ര കെ ആർ, വിഷയാവതരണം നടത്തി.
ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. എസ്. സെൽവി, കൊല്ലം ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ ശ്രീമതി. നിർമ്മല റേച്ചൽ ജോയ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല പി. ആർ. ഒ. ശ്രീമതി. ശാലിനി, കൊല്ലം ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. ബി. സജീവ്, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി. ചിത്രാ ഭാസ്കർ എന്നിവർ സംസാരിച്ചു.
യൂണിവേഴ്സിറ്റി ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, തുല്യതാ പഠിതാക്കൾ എന്നിവർ സംബന്ധിച്ചു.
- Log in to post comments