ഖാദി ഓണംമേള ആരംഭിച്ചു
ജില്ലാതല ഓണം ഖാദി മേളയുടെയും അബാന്‍ ജംഗ്ഷനിലെ നവീകരിച്ച ഖാദി ഷോറൂമിന്റെയും ഉദ്ഘാടനം ജിം പാലസില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ നിര്‍വഹിച്ചു. ഖാദി പ്രചാരണത്തിനും വിപണനത്തിനും ആവശ്യമായ എല്ലാ പിന്തുണയും ചെയര്‍പേഴ്സണ്‍ വാഗ്ദാനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ മിസ്ന ആരിഫ് അധ്യക്ഷയായി. ആദ്യവില്‍പ്പന നഗരസഭ കൗണ്‍സിലര്‍ എസ്. ഫാത്തിമ നിര്‍വഹിച്ചു. ജില്ല ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ വി. ഹരികുമാര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ഷിബു ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ആഴ്ചതോറുമുള്ള നറുക്കെടുപ്പും ചടങ്ങില്‍ നിര്‍വഹിച്ചു. ബാബുകുട്ടി ജോര്‍ജ് (കൂപ്പണ്‍ നമ്പര്‍ 76635) 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് അര്‍ഹനായി. ഓണം മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 25 വരെ ഞായറാഴ്ച്ച ഉള്‍പ്പടെ എല്ലാ അവധി ദിവസങ്ങളിലും ഖാദി ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
ചിത്രം:
ജില്ലാതല ഓണം ഖാദി മേളയുടെയും അബാന്‍ ജംഗ്ഷനിലെ നവീകരിച്ച ഖാദി ഷോറൂമിന്റെയും ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ നിര്‍വഹിക്കുന്നു
- Log in to post comments