Skip to main content
a

സ്വാതന്ത്ര്യദിനാഘോഷം: ഡ്രസ് റിഹേഴ്‌സല്‍ നടത്തി

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ അരങ്ങേറി. പത്തനംതിട്ട ഡിഎച്ച്ക്യൂ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി പി സന്തോഷ് കുമാര്‍ നേതൃത്വം നല്‍കി. പൊലിസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ വകുപ്പുകളും എസ്പിസി, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെആര്‍സി, ബാന്‍ഡ് ഉള്‍പ്പെടെ 21 പ്ലറ്റൂണ്‍ ഡ്രസ് റിഹേഴ്‌സലില്‍ അണിനിരന്നു.
പത്തനംതിട്ട ഡിഎച്ച്ക്യു ക്യാമ്പിലെ കെ എന്‍ ബിജുലാല്‍ ആണ് പരേഡ് കമാന്‍ഡര്‍. എസ് സന്തോഷ് സെക്കന്‍ഡ് കമാന്‍ഡറും. അടൂര്‍ ഹോളി ഏഞ്ചല്‍സ് ഇഎം സ്‌കൂള്‍, കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്എസ്എസ്, പത്തനംതിട്ട ജവഹര്‍ നവോദയ വിദ്യാലയ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ സംസ്‌കാരിക പ്രകടനത്തിന്റെ റിഹേഴ്സല്‍ നടത്തി. പങ്കെടുത്തവര്‍ക്ക് പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍  ലഘുഭക്ഷണമൊരുക്കി.

ചിത്രം: 

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍

 

date