Skip to main content

വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജൈവ വൈവിദ്ധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് വനം വന്യജീവി വകുപ്പ് വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25,000/- രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പരിസ്ഥിതിയും ജൈവ വൈവിദ്ധ്യവും പരിരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായ പ്രവർത്തനങ്ങൾക്കാണ് ജില്ലയിൽ നിന്നും ഒരു അവാർഡ് നൽകുന്നത്.  മേൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരെയെല്ലാം ഈ അവാർഡിനായി പരിഗണിക്കുന്നതാണ്. താൽപര്യമുള്ളവർ ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വനവൽക്കരണ വിഭാഗം ഓഫീസിൽ നിന്നോ, വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ജൈവവൈവിദ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് സഹിതം സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഫോൺ:  0477 2246034

date