കാവ് സംരക്ഷണത്തിനുള്ള ധനസഹായം: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വിസ്തൃതി, ജൈവ വൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. വ്യക്തികൾ, ട്രസ്റ്റുകൾ, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വന വൽക്കരണ വിഭാഗം ഓഫീസിൽ നിന്നോ, വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പ്, കാവ് സംരക്ഷണത്തിനുള്ള കർമ്മ പദ്ധതികൾ, എന്നിവ സഹിതം സെപ്റ്റംബർ അഞ്ച് വൈകിട്ട് അഞ്ച് മണിക്കകം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ വർഷങ്ങളിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഫോൺ: 0477-2246034
- Log in to post comments