Skip to main content

അറിയിപ്പുകൾ

സ്പോട്ട് അഡ്മിഷൻ 

കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. താത്പര്യമുളളവർ ആഗസ്റ്റ് 21 വരെയുളള ദിവസങ്ങളിൽ 12 മണിക്കുളളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് : 0484 2544750, 9496282057

 ഗതാഗത നിയന്ത്രണം 

എം.സി റോഡിലെ കാലടി ശ്രീശങ്കരപാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ, ഓഗസ്റ്റ് 15, 16  തീയതികളിൽ കൂടി രാത്രി 10 മണി മുതൽ രാവിലെ ആറു മണി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി അസി. എക്സി. എഞ്ചിനീയർ (നിരത്ത് ) അറിയിച്ചു. 

ബദൽ യാത്രാ മാർഗ്ഗങ്ങൾ:

 വലിയ വാഹനങ്ങൾ: അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി പോകേണ്ട കെ എസ് ആർ ടി സി ബസ്സുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂർ എത്തി എം സി റോഡിലൂടെ യാത്ര തുടരണം. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങളും ഇതേ റൂട്ട് തിരിച്ച് ഉപയോഗിക്കേണ്ടതാണ്.

 ചെറു വാഹനങ്ങൾ: അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾ എംസി റോഡിലെ മറ്റൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മലയാറ്റൂർ കോടനാട് പാലം വഴി എം സി റോഡിലെ വല്ലം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്തുനിന്നും അങ്കമാലിയിലേക്കുള്ള ചെറുവാഹനങ്ങളും ഈ മാർഗം ഉപയോഗിക്കേണ്ടതാണ്. (വലിയവാഹനങ്ങൾക്കായുള്ള ബദൽ പാതയും  ചെറുവാഹനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.) 

 മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ: ഈ ഭാഗങ്ങളിൽ നിന്നും സിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന ചെറുവാഹനങ്ങൾ എംസി റോഡിലെ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം - പാറപ്പുറം പാലം - പുതിയേടം ജംഗ്ഷൻ - കാഞ്ഞൂർ വഴി എയർപോർട്ടിലേക്ക് പോകേണ്ടതാണ്.

date