Skip to main content

അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

ഗോതീശ്വരം-മാറാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 17 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഒ.എം റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കോഴിക്കോട് ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി സര്‍വീസ് റോഡ് ടാറിങ് നടക്കുന്നതിനാല്‍ നാളെ (ഓഗസ്റ്റ് 15) ഫറോക്ക് പുതിയപാലം-ചെറുവണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. രാമനാട്ടുകര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പന്തീരാങ്കാവ് വഴിയും കോഴിക്കോട്‌നിന്ന് രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരീക്കാട്-നല്ലളം-പന്തീരാങ്കാവ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ട്രക്കിങ് ക്യാമ്പിന് അപേക്ഷിക്കാം

സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് കാസര്‍ഗോഡ് റാണിപുരത്തും സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലും സംഘടിപ്പിക്കുന്ന ട്രക്കിങ് ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-35. റാണിപുരം ക്യാമ്പിലേക്ക് സെപ്റ്റംബര്‍ രണ്ടിന് മുമ്പും മീശപ്പുലിമല ക്യാമ്പിലേക്ക് സെപ്റ്റംബര്‍ എട്ടിന് മുമ്പും വയസ്സ് തെളിയിക്കുന്ന രേഖകള്‍ സഹിതം kkd.ksywb@kerala.gov.in എന്ന ഇ-മെയിലില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9895314639, 9605098243. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 1,000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം.

പ്രോജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വിഭാഗത്തില്‍ പ്രോജക്റ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 17ന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും. അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എത്തണം.
 

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ക്ക് ഒരു വര്‍ഷത്തേക്ക് കരാറില്‍ വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 31ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2370750.

പ്രീ-സ്‌കൂളുകളില്‍ നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വാണിമേല്‍ പഞ്ചായത്തിലുള്ള അടുപ്പില്‍ മോഡല്‍ പ്രീ-സ്‌കൂള്‍, നന്മണ്ട പഞ്ചായത്തില്‍ ആരംഭിക്കുന്ന കോളിയോടുമല മോഡല്‍ പ്രീ-സ്‌കൂള്‍ എന്നിവിടങ്ങളില്‍ ടീച്ചര്‍, ആയ, ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗക്കാരുടെ അഭാവത്തില്‍ പട്ടികജാതിക്കാരെ പരിഗണിക്കും. പ്രായപരിധി 18-56. യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495-2376364

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യ വികസന പദ്ധതിയില്‍ പരിശീലനം നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകൃതവും ഈ മേഖലയില്‍ മുന്‍പരിചയം ഉള്ള സ്ഥാപനങ്ങളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങള്‍ സഹിതമുള്ള പ്രപ്പോസല്‍ ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2370379, ഇമെയില്‍: ddosckkd@gmail.com

സ്‌പോട്ട് അഡ്മിഷന്‍

പേരാമ്പ്ര മുതുകാട് ഗവ. ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ ആഗസ്റ്റ് 17 മുതല്‍ 21 വരെ സ്വീകരിക്കും. രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം എത്തണം. ഓണ്‍ലൈനായി അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍:  9400127797.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടവരും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. www.egrantz.kerala.gov.in മുഖേന സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവള്ളൂര്‍, മണിയൂര്‍, ആയഞ്ചേരി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ 133 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓരോ പഞ്ചായത്തിലേക്കും പ്രത്യേകം ടെണ്ടറുകള്‍ സമര്‍പ്പിക്കണം. ഓഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2592722.

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സിലേക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ. ഫോണ്‍: 9526415698, 8086415698.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, ദന്തല്‍ സര്‍ജന്‍, അനസ്തറ്റിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിന് മുമ്പ് വിവിധ ലിങ്കുകള്‍ മുഖേന അപേക്ഷിക്കണം.

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍: https://docs.google.com/forms/d/18ZUHzeTcbW3T8Z_AK6sY6Ydqgw x56FxCc9muhQzCiaY/edit
ദന്തല്‍ സര്‍ജന്‍: https://docs.google.com/forms/d/1te9qHlTYFvqBe9U0vne8107ysG5R qzxDLwSQOXBjHpg/edit
ലാബ് ടെക്‌നീഷ്യന്‍: https://docs.google.com/forms/d/1Ysyv9Z1Jpx8TK0BXG0nxQVA-nn NsLCg8G7JeCnyJMRg/editt^m¬: 0495þ2374990

സ്‌പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ എസ്.സി വിഭാഗക്കാര്‍ക്ക് മെക്കാനിക് ഡീസല്‍ ട്രേഡില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക് ഓഗസ്റ്റ് 17 മുതല്‍ 19 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04936 205519, 9961702406, 9995914652.

date